കാസർകോട്: കോഴി ഫാമില്‍ വന്‍ തീപിടുത്തം.ബേഡകം കൊല്ലംപണയില്‍ ജനശക്തി സ്വയം സഹായ സംഘത്തിന്റെ ഫാമിലാണ് അഗ്നിബാധയുണ്ടായത്.തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ഫയര്‍ഫോഴ്സെത്തി തീയണച്ചു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ട്. മൂന്ന് ഷെഡുകള്‍ പൂര്‍ണമായി കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയം .