ഇടുക്കി സ്വദേശിയായ യുവാവ് തീവ്രവാദക്കേസിൽ കർണാടകയിൽ അറസ്റ്റിൽ
കാസർകോട്: തീവ്രവാദക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന മലയാളി യുവാവ് കർണാടക പുത്തൂരിൽ അറസ്റ്റിൽ. ഇടുക്കി സ്വദേശി ബിജു അബ്രഹാം (45) ആണ് പുത്തൂർ, കഡബ, എൺമൂറിൽ എൻ ഐ എയുടെ പിടിയിലായത്. ഏതാനും ആഴ്ച്ചകളായി ചിതാനന്ദ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു ഇയാൾ. 2023 ഒക്ടോബർ 25 ന് എൻഐഎ യുഎപിഎ പ്രകാരം അറസ്റ്റു ചെയ്ത കേസിലെ പ്രതിയാണ് ബിജു അബ്രഹാമെന്ന് അധികൃതർ വ്യക്തമാക്കി.
മാസങ്ങളായി ഇയാളുടെ നീക്കങ്ങളോരൊന്നും നിരീക്ഷിച്ചു വരികയായിരുന്നു അന്വേഷണ സംഘം.