പരീക്ഷാപ്പേടി; പയ്യാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥി കിടപ്പു മുറിയിൽ തൂങ്ങി മരിച്ചു.
കണ്ണൂർ: പരീക്ഷാപ്പേടിയെ തുടർന്നാണെന്നു പറയുന്നു പ്ലസ് വൺ വിദ്യാർത്ഥി കിടപ്പു മുറിയിൽ തൂങ്ങി മരിച്ചു. പയ്യാവൂരിലെ സേക്രട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ അലൻ പി അനിൽ(17)ആണ് മരിച്ചത്. വെമ്പുവയിലെ അനിൽ-ജയ്മോൾ ദമ്പതികളുടെ മകനാണ്. പഠിക്കാൻ മോശക്കാരനല്ലാതിരുന്നിട്ടും എന്തിനാണ് പരീക്ഷയെ പേടിച്ചതെന്നു അറിയാത്ത സങ്കടത്തിലാണ് കുടുംബവും സഹപാഠികളും അധ്യാപകരും. സംഭവത്തിൽ പയ്യാവൂർ പൊലീസ് കേസെടുത്തു. സഹോദരങ്ങൾ: അതുല, അർഷൽ.