ഓട്ടോയില്‍ രഹസ്യഅറ, പിടിച്ചെടുത്തത് 33 ലക്ഷം രൂപയുടെ കുഴല്‍പ്പണം; ഒരാള്‍ കസ്റ്റഡിയില്‍
മലപ്പുറം: ഓട്ടോയില്‍ കടത്തുകയായിരുന്ന 33.45 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. മുണ്ടുപറമ്പ് ബൈപ്പാസില്‍ മലപ്പുറം പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്. സംഭവത്തില്‍ മലപ്പുറം കോഡൂര്‍ മാട്ടത്തൊടി ഷിഹാബുദ്ദീനെ(46) കസ്റ്റഡിയിലെടുത്തു.
ജില്ലാ പോലീസ് മേധാവി എസ്.ശശിധരന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ പോലീസ് സംഘം ബൈപ്പാസില്‍ പരിശോധന നടത്തിയത്. ഷിഹാബുദ്ദീന്റെ ഓട്ടോയില്‍ പിറകിലെ സീറ്റിനടിയില്‍ രഹസ്യഅറയിലാണ് പണം ഒളിപ്പിച്ചിരുന്നത്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായാണ് പണം എത്തിച്ചതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം പെരിന്തല്‍മണ്ണ ആനമങ്ങാടുനിന്നും ഓട്ടോയില്‍ കടത്തിയ കുഴല്‍പ്പണം പോലീസ് പിടിച്ചെടുത്തിരുന്നു. വെസ്റ്റ് കോഡൂര്‍ സ്വദേശി അബ്ദുള്വഹാബില്നിന്നാണ് 11.15 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്.