പൂക്കോട് ഹോസ്റ്റലിലെ പെൺകുട്ടികളെ വീട്ടിൽ വിടുന്നില്ലെന്ന് പരാതി,PTA ഗ്രൂപ്പ് അഡ്മിൻ ഓൺലിയാക്കി
കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിലെ പെണ്‍കുട്ടികളെ വീട്ടില്‍ വിടുന്നില്ലെന്ന് പരാതി. കാംപസിലെ രണ്ട് ലേഡീസ് ഹോസ്റ്റലുകളിലായി താമസിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് വീട്ടില്‍ പോകാന്‍ അനുമതി നല്‍കുന്നില്ലെന്നാണ് രക്ഷിതാക്കള്‍ പരാതിപ്പെടുന്നത്. അനുമതി ചോദിക്കുമ്പോള്‍ സ്റ്റാഫ് അഡൈ്വസര്‍മാരില്‍നിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും ഒരു രക്ഷിതാവ് പറഞ്ഞു.
ഏകദേശം 400-ഓളം പെണ്‍കുട്ടികളാണ് കാംപസിലെ രണ്ട് ലേഡീസ് ഹോസ്റ്റലുകളിലായി താമസിക്കുന്നത്. പുറത്തിറങ്ങിയാല്‍ പ്രശ്നമുണ്ടാകും അതിനാല്‍ പുറത്തേക്ക് പോകേണ്ടെന്നാണ് അധികൃതര്‍ വിദ്യാര്‍ഥിനികളോട് പറയുന്നത്. ഇതേക്കുറിച്ച് സ്റ്റാഫ് അഡൈ്വസര്‍മാരോട് തിരക്കുമ്പോള്‍ മുകളില്‍നിന്നുള്ള നിര്‍ദേശമാണെന്നാണ് ഇവരുടെ മറുപടി. അതേസമയം, തുടര്‍ച്ചയായ സമരവും പ്രതിഷേധവും കാരണം ഹോസ്റ്റലില്‍ തുടരാന്‍ ബുദ്ധിമുട്ടാണെന്നാണ് പലരും പറയുന്നത്. ക്ലാസില്ലാത്ത സാഹചര്യത്തില്‍ വീട്ടില്‍ പോകാന്‍ അനുമതി നല്‍കണമെന്നും വിദ്യാര്‍ഥിനികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.
ഒരു വിദ്യാര്‍ഥിനിയുടെ രക്ഷിതാവ് പറഞ്ഞത് ഇങ്ങനെ:-
”പുറത്തിറങ്ങിയാല്‍ പ്രശ്നമുണ്ടാകും, അതിനാല്‍ പുറത്തേക്ക് വരണ്ടെന്നാണ് മകളോട് അധികൃതര്‍ പറഞ്ഞത്. കഴിഞ്ഞദിവസം പ്രകടനത്തിനിടെ ലേഡീസ് ഹോസ്റ്റലിന്റെ ഗേറ്റ് ചവിട്ടിപ്പൊളിച്ചിരുന്നു. മകള്‍ താമസിക്കുന്ന ഹോസ്റ്റല്‍ പുറത്തുനിന്ന് പൂട്ടിയിട്ട അവസ്ഥയിലാണ്. ഇതിന് തൊട്ടപ്പുറത്തും ഹോസ്റ്റലുണ്ട്. അതിന് ഗേറ്റൊന്നും ഇല്ല. അവര്‍ സമീപത്തെ ഹോസ്റ്റലിലെത്തിയാണ് ഭക്ഷണം കഴിക്കുന്നത്.
അഡൈ്വസര്‍മാരോട് ചോദിക്കുമ്പോള്‍ കൃത്യമായ മറുപടി കിട്ടുന്നില്ല. മകള്‍ സിദ്ധാര്‍ഥന്റെ കൂടെ പഠിച്ചവളാണ്. അവരെല്ലാം മാനസികമായി വല്ലാത്ത അവസ്ഥയിലാണ്. ആണ്‍കുട്ടികളാരും കാംപസില്‍ ഇല്ല, അവരെല്ലാം വീട്ടില്‍പോയി. ഇവരെയും വിടുകയാണെങ്കില്‍ ഉപകാരമായിരുന്നു.
നിങ്ങള്‍ പുറത്തുപോകേണ്ടെന്ന് മാത്രമാണ് ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ അഡൈ്വസര്‍മാര്‍ പറയുന്നത്. വ്യക്തമായ മറുപടി നല്‍കുന്നില്ല. കഴിഞ്ഞദിവസങ്ങളില്‍ പി.ടി.എ.യുടെ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന് ഓണ്‍ലി ആക്കി. ഞങ്ങള്‍ രക്ഷിതാക്കള്‍ക്കും പേടിയാണ്. അവിടെ നടക്കുന്ന പ്രശ്നങ്ങളെല്ലാം ഞങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് നടപടിയുണ്ടായാല്‍ നന്നായിരുന്നു.”
ഗ്രൂപ്പ് അഡ്മിൻ ഓൺലിയാക്കി