ആലപ്പുഴയില്‍ കാണാതായ യുവാവിനെ കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ആലപ്പുഴ: യുവാവിനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തിയൂര്‍ 15-ാം വാര്‍ഡ് പുല്ലുകുളങ്ങര കണ്ണമ്പള്ളി ഭാഗം മേട്ടുതറയില്‍ സുരേഷ് കുമാറിന്റെ മകന് അഖില്‍ സുരേഷാ(26)ണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഏഴരയോടെ ആറാട്ടുപുഴ പെരുമ്പളളി ജങ്കാര്‍ ജങ്ഷന് വടക്ക് തീരത്തോട് ചേര്‍ന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഞായറാഴ്ച രാത്രി അഖിലിനെ കാണാതായതിനെത്തുടര്‍ന്ന് കായംകുളം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്‍ജിനീയറിങ് ബിരുദധാരിയായ അഖില്‍ കുണ്ടറയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. പോലീസെത്തി മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അമ്മ: സിനിമോള്‍ (മോട്ടോര്‍ത്തൊഴിലാളി ക്ഷേമനിധി ഓഫീസ്, ഹരിപ്പാട്). സഹോദരന്: നിഖില്‍ സുരേഷ്.