മൂന്നുമാസം കൊണ്ട് പിടിച്ചെടുത്തത് 16 ഓളം വാഹനങ്ങൾ. മണൽമാഫിയുടെ ഭീഷണിക്ക് വഴങ്ങാത്തതിനാൽ അപവാദപ്രചരണം. ബേക്കലം ഇൻസ്പെക്ടർ യുപി വിപിൻ നേരിട്ടത് സംഘടിത മാഫിയ വിദ്വേഷം.
ബേക്കൽ: ബേക്കൽ ഇൻസ്പെക്ടർ യുപി വിപിന് നേരെ സംഘടിത മണൽ – മണ്ണ് മാഫിയയുടെ സംഘടിത നീക്കം എന്ന പരാതിയിൽ രഹസ്യ അന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബേക്കലം പ്രദേശം കേന്ദ്രീകരിച്ച് മണൽ മാഫിയ നിയന്ത്രിക്കുന്ന വള്ളച്ചി നൗഷാദ് എന്ന ബണ്ടിച്ചാൽ നൗഷാദ്, കോട്ടിക്കുളം ഇക്ബാൽ, ഖലീൽ പാലക്കുന്ന് എന്നിവരാണ് ഇൻസ്പെക്ടർക്ക് എതിരെ സംഘടിതമായ അപവാദ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ നിന്നും മനസ്സിലാക്കുന്നത്.
യുപി വിപിൻ എതിരായുള്ള ചില പത്രവാർത്തകൾക്ക് പിന്നിലും ഇവർ തന്നെ എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. 2023 സെപ്റ്റംബർ ഒക്ടോബർ നവംബർ മാസങ്ങളിൽ സംഘത്തിൻറെ 12 ഓളം മണൽ വണ്ടികൾ പിടികൂടി ആർ ഡി ഓക്ക് കൈമാറിയതാണ് വിദ്വേഷ പ്രചരണങ്ങൾക്ക് പിന്നിൽ എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും സംഘത്തിൻറെ 4 വാഹനങ്ങൾ വിപിൻ പിടികൂടി മേൽപ്പറമ്പ് പോലീസിന് കൈമാറിയത് വിദ്വേഷത്തിന് ആക്കംകൂട്ടി.
2023 ജൂൺ മാസത്തിൽ പിടികൂടിയ വാഹനത്തിൽ ഉണ്ടായിരുന്ന പൂഴി യുപി വിപിൻ മറ്റൊരാൾക്ക് മറച്ചുനൽകി എന്നാണ് മണൽമാഫിയ സംഘത്തിന്റെ ആദ്യ പ്രചരണം. എന്നാൽ പ്രസ്തുത വാഹനത്തിൽ വളരെ ചെറിയ അളവിൽ മാത്രമേ പൂഴി ഉണ്ടായിരുന്നുള്ളൂ എന്ന് വാഹന ഉടമ തന്നെ പോലീസിനോട് സമ്മതിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്.. പിടിച്ചെടുത്ത വാഹനം എയർ ക്യാമ്പിലേക്ക് മാറ്റണമെന്ന നിർദ്ദേശം വന്നതിനെ തുടർന്ന് മാറ്റാനുള്ള ശ്രമത്തിനിടയിൽ വാഹനം ഓടിച്ചു കൊണ്ടുപോകാൻ സാധിക്കാത്ത വരികയും തുടർന്ന് പ്രസ്തുത വാഹനത്തിൽ ഉണ്ടായിരുന്ന ചെറിയ അളവിലുള്ള പൂഴി കോമ്പൗണ്ടിൽ ഇറക്കിവാഹനം എയർ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തതാണ് മറ്റൊരു രീതിയിൽ പ്രചരിപ്പിച്ചത്.
ബേക്കൽ ഇൻസ്പെക്ടർ തങ്ങളുടെ വഴിക്ക് വന്നില്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്ന് മണൽമാഫിയുടെ വെല്ലുവിളിക്കൊടുവിലാണ് ഇത്തരം പ്രചരണങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അതേസമയം യുപി വിപിൻ എന്ന പോലീസ് ഉദ്യോഗസ്ഥനെ തങ്ങളുടെ വശത്താക്കാനുള്ള തന്ത്രവും ഈ മണൽ മാഫിയ പുറത്തെടുത്തിരുന്നു. ഇതിന്റെയും ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുകയാണ്. പൂഴി മറിച്ചു നൽകി എന്ന പത്രവാർത്തയ്ക്ക് പിന്നിലും ഇതേ സംഘം തന്നെയാണന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ പ്രസ്തുത വാർത്തക്ക് തങ്ങളുമായി ഒരു ബന്ധവുമില്ല എന്നാണ് പുറത്തു വന്ന മറ്റൊരു ശബ്ദ സന്ദേശത്തിലൂടെ ഇവർ അവകാശപ്പെടുന്നത്.
ബേക്കലം ഇൻസ്പെക്ടറായി യുപി വിപിൻ ചുമതല ഏറ്റെടുത്തതിന് പിന്നാലെ പ്രദേശത്തെ ഏറെ പ്രയാസത്തിൽ ആക്കിയിരുന്ന മണൽമാഫിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. പോലീസിൽ നിന്നുള്ളവർ തന്നെ മണൽ മാഫിയക്ക് ഓശാന പാടുന്നു എന്ന ആക്ഷേപം നിലനിൽക്കെ തന്നെയാണ് വിപിൻ ശക്തമായ നടപടികളുമായി മുന്നോട്ടു പോയത് .
ഇതിനിടയിലാണ് ലോകസഭ ഇലക്ഷൻ മുൻനിർത്തി യുപി വിപിൻ അടക്കം 26 ഓളം പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു, ഈ സ്ഥലംമാറ്റത്തെ മറ്റൊരു രീതിയിൽ ഉപയോഗപ്പെടുത്തുകയാണ് മണൽ മാഫിയ ചെയ്തത്. പൂഴി മറിച്ച് നൽകിയതുകൊണ്ടാണ് യുപി വിപിനെ സ്ഥലംമാറ്റിയെതെന്നും ഞങ്ങളോട് കളിച്ചാൽ ഏതു പോലീസുകാരന്റെയും ഗതി ഇതുതന്നെയാണെന്നുള്ള പ്രചരണം ആണ് മണൽ മൺ മാഫിയ പുറത്തുവിട്ടത്.
ഇക്ബാൽ മൂന്ന് കേസുകളിലും ഖലീൽ രണ്ടു കേസുകളിലും നൗഷാദ് വെള്ളച്ചി അഞ്ച് കേസുകളിലും പ്രതിയാണ്. ഇതിൽ പൂഴി കടത്തു കേസും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതും അടിപിടി കേസുകളും ഉൾപ്പെടും. കൂടതെ നിരവധി ആർ ഡി ഓ കേസുകളിലും പ്രതിയാണ് ഇവർ .