എട്ട് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടു; അമ്മാവൻ അറസ്റ്റിൽ
എട്ട് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കുഴിച്ചുമൂടി. 27
കാരനായ അമ്മാവൻ അറസ്റ്റിൽ. ഹരിയാന നൂഹ് ജില്ലയിലെ ദോഹ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന
സംഭവം നടന്നത്. ട്രക്ക് ഡ്രൈവർ അബ്ബാസ് (27)ആണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ്
പെൺകുട്ടിയെ കാണാതായത്. രക്ഷിതാക്കൾ പുറത്തുപോയപ്പോൾ മറ്റ് കുട്ടികളുമായി വീട്ടിൽ
കളിക്കുകയായിരുന്നു പെൺകുട്ടി. ഉച്ചയ്ക്ക് 12 മണിയോടെ രക്ഷിതാക്കൾ തിരിച്ചെത്തിപ്പോൾ
കുട്ടി വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് പിതാവ് ഫിറോസ്പൂർ ജിർക്ക പൊലീസ് സ്റ്റേഷനിൽ പരാതി
നൽകി. അന്വേഷണത്തിനൊടുവിൽ ട്രക്ക് ഡ്രൈവർ അബ്ബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ദോഹ ഗ്രാമത്തിൽ കുഴിച്ചിട്ടതായി
അബ്ബാസ് സമ്മതിച്ചു. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇയാൾ
ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം
പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി മണ്ടി ഖേഡ ജില്ലാ ആശുപത്രിയിലേക്ക് അയച്ചതായി
പൊലീസ് പറഞ്ഞു