പൊലീസ് ഉദ്യോഗസ്ഥർക്കു വീണ്ടും സ്ഥലംമാറ്റം; വി.വി.ലതീഷ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി
കാസർകോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പൊലീസ് ഉദ്യോഗസ്ഥർക്കു വീണ്ടും
സ്ഥലംമാറ്റം. കേന്ദ്ര തെരഞ്ഞെടുപ്പ് കർശന നിലപാട് സ്വീകരിച്ചതോടെയാണിത്. സ്വന്തം ജില്ലയിൽ നിന്നുള്ളവരെയാണ് നേരത്തെ മാറ്റിയിരുന്നത്. എന്നാൽ സ്വന്തം ലോക്സഭാ മണ്ഡലത്തിനു പുറത്തേക്ക് തന്നെ മാറ്റണമെന്ന നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷൻ കർശനമാക്കിയതാണ് രണ്ടാമതൊരു സ്ഥലമാറ്റത്തിനു ഇടയാക്കിയത്. കാഞ്ഞങ്ങാട്ട് നിന്ന് ഡിവൈ.എസ്.പി എം.പി വിനോദിനെ വയനാട്ടിലേയ്ക്കും പകരം വി.വി.ലതീഷിനെ നിയമിച്ചു. തളിപ്പറമ്പ് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായരെ കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ചിലേയ്ക്ക് മാറ്റി. ബേക്കൽ പൊലീസ് ഇൻസ്പെക്ടർ വി.പി.വിപിനെ കണ്ണൂരിലേയ്ക്കു മാറ്റി. ആദൂർ പൊലീസ് ഇൻസ്പെക്ടർ നളിനാക്ഷൻ ബേഡകം പൊലീസ് ഇൻസ്പെക്ടർ എന്നിവരെയും മാറ്റി നിയമിച്ചു.