89 രാജ്യങ്ങളിലായി 9,500 ഇന്ത്യക്കാർ ജയിലുകളിൽ,എന്നാൽ ജയിലുകളിൽ മലയാളികളുടെ സ്ഥാനം ഏറ്റവും താഴെ .
ഡൽഹി:കഴിഞ്ഞ മാസം ഖത്തർ കോടതി എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷ ഇളവ് ചെയ്തിരുന്നു.ദോഹ ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന മുൻ നാവികസേനാ ഉദ്യോഗസ്ഥരെ ചാരവൃത്തി ആരോപിച്ച് 2022 ഓഗസ്റ്റിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.വിദേശ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ പ്രശ്നവും അവരുടെ നിയമപോരാട്ടത്തിൽ അവരെ സഹായിക്കാൻ സർക്കാർ നിരവധി നടപടികൾസ്വീകരിക്കാറുണ്ടെങ്കിലും ചില വിദേശ രാജ്യങ്ങളിലെ നിയമങ്ങൾ അതി കഠിനമായത് കൊണ്ട് തന്നെ പല നിയമപോരാട്ടങ്ങൾ വിജയിക്കാറില്ല .
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 89 രാജ്യങ്ങളിലായി ഏകദേശം 9,500 ഇന്ത്യക്കാർ ജയിലുകളിൽ കഴിയുന്നു. ഇന്ത്യൻ തടവുകാരിൽ ഭൂരിഭാഗവും ജി സി സി രാജ്യങ്ങളിലെ ജയിലുകളിലാണ് .സൗദി അറേബ്യ (2,200 തടവുകാർ), യുഎഇ (2,143), ഖത്തർ (752), കുവൈറ്റ് (410), ബഹ്റൈൻ (310) എന്നീ രാജ്യങ്ങളാണ് ഈ തടവുകാരിൽ ഭൂരിഭാഗവും. 1,200 ഇന്ത്യൻ തടവുകാരുള്ള ആദ്യ ആറ് രാജ്യങ്ങളുടെ പട്ടികയിലെ മറ്റൊരു രാജ്യം നേപ്പാൾ മാത്രമാണ്. മലേഷ്യ, പാകിസ്ഥാൻ, യുകെ, ചൈന, യുഎസ് തുടങ്ങി ആഫ്രിക്കൻ രാജ്യങ്ങളിൽ അടക്കം നിരവധി ഇന്ത്യൻ തടവുകാരെ അകപ്പെട്ടിട്ടുണ്ട് . കാനഡ, യുകെ , ഇന്ത്യയുമായി കരാർ ഒപ്പിടാത്ത ജി സി സി രാജ്യങ്ങളിൽ ശക്തമായ സ്വകാര്യതാ നിയമങ്ങൾ കാരണം അറസ്റ്റുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പരസ്യമാക്കാറില്ല ..
അന്താരാഷ്ട്ര സമുദ്രാതിർത്തി കടന്നുപോകുന്ന മത്സ്യത്തൊഴിലാളികളുടെ എണ്ണം ഓരോ വർഷവും കൂടിവരുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ തമിഴ്നാട്ടിൽ നിന്നും പുതുച്ചേരിയിൽ നിന്നുമായി 50 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തിരുന്നു . 2020 നും 2022 നും ഇടയിൽ ഇറാൻ (27), ശ്രീലങ്ക (501), യുഎഇ (5), ബംഗ്ലാദേശ് (309), ബഹ്റൈൻ (12), മ്യാൻമർ (19), പാകിസ്ഥാൻ (1060), ഖത്തർ (54), സൗദി അറേബ്യ (564), സീഷെൽസ് (61) എന്നിങ്ങനെ 10 രാജ്യങ്ങളിലായി 2,612 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ തടവിലായിരുന്നു . എന്നാൽ ഇത്തരം കേസുകളിൽ ഇന്ത്യ രാജ്യവുമായുള്ള സൗഹൃദം പരിഗണിച്ചും കേന്ദ്രസർക്കാരിന്റെ ഇടപെടൽ കാരണവും ഭൂരിപക്ഷം മത്സ്യത്തൊഴിലാളികൾക്കും രാജ്യത്തെ തിരിച്ചുവരാൻ സാധിച്ചിട്ടുണ്ട്.
ഖത്തർ ഉൾപ്പെടെ 31 രാജ്യങ്ങളുമായി ശിക്ഷാവിധിയുള്ളവരെ കൈമാറ്റം ചെയ്യുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. 2006 മുതൽ 2022 ജനുവരി വരെ ഈ കരാർ പ്രകാരം 86 തടവുകാരെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാദിച്ചിട്ടുണ്ട് .ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മലയാളികളായ തടവുകാർ വിദേശ രാജ്യത്ത് ജയിലിൽ കഴിയുന്നത് വളരെ കുറവാണ്. കണക്കുകളിൽ ഏറ്റവും തഴയുള്ളതും കേരളം തന്നെയാണ് .