പ്രവാസി ഹൃദയാഘാതം മൂലം മരണപ്പെട്ടു. അയ്യൂറിലെ നിസാറാണ് ജിദ്ദയിൽ വെച്ച് വിടവാങ്ങിയത്.
ഉപ്പള: അയ്യൂറിലെ പരേതരായ പോക്കർ ഹാജിയുടെയും ഖദീജുമ്മയുടെയും മകൻ എ.പി. അബ്ദുൽ നിസാർ(50) ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ മരണപ്പെട്ടു. മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ മരുമകന്റെ ഇളയ സഹോദരനാണ്.
ഭാര്യ ബെണ്ടിച്ചാൽ കുഞ്ഞാലി ഹാജിയുടെ മകൾ ജസീല. മക്കൾ മുശറഫ്, മെഹവിഷ്, മസർ.
സഹോദരങ്ങൾ : എ.പി. അബ്ദുൽ ഖാദർ, എ.പി. അബ്ദുൽ അസീസ്, സുഹറ മൊയ്ദീൻ തെരുവത്ത്, പരേതനായ എ.പി. മുഹമ്മദ് മോണു.
മയ്യിത്ത് ഇന്ന് വൈകുന്നേരം അസർ നിസ്ക്കാരത്തിന് ശേഷം ജിദ്ദയിൽ ഖബറടക്കം ചെയ്യും.