മാർച്ചിൽ വീണ്ടും പണി; വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു; കേരളത്തിൽ കൂടിയ വില ഇങ്ങിനെ
ന്യൂഡൽഹി:വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്. പുതിയ നിരക്ക് പ്രകാരം ഡൽഹിയിൽ 25 രൂപയും മുംബൈയിൽ 26 രൂപയും കൂടും. പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ മാസം ബജറ്റ് ദിനത്തിൽ ഫെബ്രുവരി 1 ന് 14 രൂപയാണ് വാണിജ്യ സിലിണ്ടറിന് വർദ്ധിപ്പിച്ചത്. ഇത്തവണ സിലിണ്ടറിന്റെ വില 25 രൂപ വർദ്ധിപ്പിക്കുകയായിരുന്നു. പുതിയ നിരക്കുകൾ IOCL-ൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഗാർഹിക ഗ്യാസ് സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വാണിജ്യ സിലിണ്ടർ 1795 രൂപയ്ക്ക് ലഭിക്കും. അതേസമയം കൊൽക്കത്തയിൽ ഈ സിലിണ്ടറിന് 1911 രൂപയായി. മുംബൈയിൽ വാണിജ്യ സിലിണ്ടറിൻ്റെ നിരക്ക് 1749 രൂപയായപ്പോൾ ചെന്നൈയിൽ 1960.50 രൂപയായി.