സ്വന്തം കടയ്ക്കുള്ളിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ:വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന യുവതിയെ സ്വന്തം കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ചേർത്തലയിലാണ് സംഭവം. എക്സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൻ്റെ ഉടമ രാജിയെയാണ് കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തണ്ണീർമുക്കം ഇരുപത്തൊന്നാം വാർഡിൽ റാം മഹേഷിൻ്റെ ഭാര്യയാണ്. കുടുംബവഴക്കിനെതുടർന്ന് ഇന്നലെ രാത്രി രാജി തുണിക്കടയിലെത്തി ജീവനൊടുക്കിയതാണെന്നാണ് സൂചന. ബാംഗ്ലൂരിൽ വിദ്യാർത്ഥിയായ മീര ഏക മകളാണ്. യുവതി വീട്ടിലെത്താത്തിനെതുടർന്ന് ഭർത്താവ് മഹേഷ് നടത്തിയ തിരച്ചിലിലാണ് കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി തുടർ നടപടി സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.