മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചു മൂടി; അമ്മ കസ്റ്റഡിയിൽ
മലപ്പുറം:താനൂരിൽ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തി കുഴിച്ചു മൂടി. താനൂർ ഒട്ടുംപുറം സ്വദേശിനിയായ യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് യുവതി പൊലീസിന് മൊഴി നൽകി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ദിവസങ്ങൾ പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു രഹസ്യവിവരം. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പൊലീസിന് മൊഴി നൽകിയത്. യുവതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.മാനസിക പ്രശ്നം മൂലം ചെയ്തതാണെന്നാണ് യുവതിയുടെ മൊഴി. ഭർത്താവുമായി തർക്കമുണ്ടായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഈ മാസം 26ന് രാത്രിയായിരുന്നു സംഭവം. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തി തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.