ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ച്മറിഞ്ഞ് ഡ്രൈവർ മരിച്ചു
കണ്ണൂർ: നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. മലപ്പുറം കൊളത്തൂർ സ്വദേശി വേലായുധന്റെ മകൻ ആലയിൽ ഹൗസിൽ ഗോപിയാ(32)ണ് മരണപ്പെട്ടത്. ലോറിയിലുണ്ടായിരുന്ന സഹായി ശിഹാബുദ്ദീന് സാരമായി പരുക്കേറ്റു. ബുധനാഴ്ച പുലർച്ചെ അഞ്ചര മണിയോടെ ശ്രീകണ്ഠാപുരം തുമ്പേനിയിലാണ് അപകടം. മലപ്പുറത്ത് നിന്നും ചെങ്കല്ല് എടുക്കാനെത്തിയ ലോറിയാണ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിഞ്ഞത്. ഓടികൂടിയ നാട്ടുകാർ പരിക്കേറ്റ ഗോപിയെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീകണ്ഠാപുരം പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.