മുള്ളേരിയ കർമ്മന്തൊടിയിൽ പുലി ഇറങ്ങിയെന്ന് സംശയം; വനംവകുപ്പ് പരിശോധന തുടങ്ങി
കാസർകോട്: കർമ്മന്തൊടിയിൽ പുലിയിറങ്ങിയതായുള്ള സംശയത്തെ തുടർന്ന് വനംവകുപ്പ്
പരിശോധന ആരംഭിച്ചു. കർമ്മന്തൊടിയിലെ വ്യാപാരി കടയടച്ച് ജീപ്പിൽ വീട്ടിലേയ്ക്ക മടങ്ങുന്നതിനിടയിൽ പുലിയെ കണ്ടുവെന്നാണ് പറയുന്നത്. ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നും വ്യാപാരി വ്യക്തമാക്കിയിട്ടുണ്ട്. നെയ്യംകയം ഭാഗങ്ങളിൽ പുലിയെ കണ്ടതായി നേരത്തെ പ്രചരണം ഉണ്ടായിരുന്നു. ഇതേ പുലിതന്നെയാണോ കർമ്മന്തൊടിയിൽ കാണപ്പെട്ടതെന്ന സംശയവും ഉയർന്നിട്ടുണ്ട്. പുലി ഭീതി കാരണം ജനങ്ങൾ സന്ധ്യ മയങ്ങിയാൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും ഭയക്കുന്നതായി നാട്ടുകാർ പറയുന്നു.