15-കാരിയെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ചു; മൊബൈല്‍ കടയിലെ ജീവനക്കാരന് അറസ്റ്റില്‍
കൊണ്ടോട്ടി: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ അറസ്റ്റുചെയ്തു. പുല്‍പ്പറ്റ മുണ്ടക്കുളം മണപ്പാടന് മുഹമ്മദ് യാസിന് (22) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
പെണ്‍കുട്ടി കൊണ്ടോട്ടിയിലെ സ്കൂളില്‍ പഠിക്കുന്നതിനിടെ രണ്ടുവര്‍ഷം മുന്‍പാണ് ഇരുവരും പരിചയപ്പെടുന്നത്. യുവാവ് മൊബൈല്‍കടയില്‍ ജീവനക്കാരനായിരുന്നു. പിന്നീട് മൊബൈല്‍ഫോണ്‍ വഴി ബന്ധം തുടര്‍ന്നു. രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് പരാതി. മലപ്പുറം ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്ചെയ്തു.