ക്ഷേത്രത്തിലെത്തിയ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ആർഎസ്എസ് നേതാവ് അറസ്റ്റിൽ.
തൃശൂർ: ക്ഷേത്രത്തിലെത്തിയ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ആർഎസ്എസ് നേതാവ് അറസ്റ്റിൽ. രാമവർമ്മപുരം പൊലീസ് അക്കാദമിക്ക് സമീപം ചുള്ളിക്കാട് വിളങ്ങോട്ടുപറമ്പിൽ വി ജി ബാലകൃഷ്ണനെ (60) യാണ് വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളുടെ വീടിനോട് ചേർന്നുള്ള ക്ഷേത്രത്തിലെത്തിയ കുട്ടിയെ ആരുമില്ലാത്ത സമയത്ത് വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു.
പോക്സോ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ആർഎസ്എസ് നേതാവ് പീഡിപ്പിച്ചത് പുറത്തുവന്നത്. രണ്ടുവർഷം മുൻപായിരുന്നു സംഭവം. സൈന്യത്തിൽനിന്ന് വിരമിച്ച ഇയാൾ ആർഎസ്എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും നേതാവാണ്.