കാസർകോട് യുവാവിനെ ദുരൂഹസാഹചര്യത്തിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
കാസർകോട്: യുവാവിനെ ദുരൂഹസാഹചര്യത്തിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
മടിക്കൈ മോക്കാട്ട് സ്വദേശിയും എൽവി ടെമ്പിൾ സമീപത്തെ സുര്യാവംശി ഹോട്ടലിലെ റിസപ്ഷൻ ജീവനക്കാരനുമായ അരീക്കര അനൂപ് (33) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.45 മണിയോടെയാണ് സംഭവം. ഇതേ ഹോട്ടലിലെ മുറിയിൽ രക്തം ഛർദ്ദിച്ച് മരിച്ച നിലയിലായിരുന്നു.
തലയിൽ മുറിവേറ്റ പാടുണ്ട്. അതേസമയം അനുപ് പത്ത് ദിവസത്തോളമായി ജോലിയിൽ പ്രവേശിച്ചിരുന്നില്ലെന്ന് പറഞ്ഞു. കുറച്ച് ദിവസമായി അനൂപ് ഈ ഹോട്ടൽ മുറിയിൽ താമസിച്ച് വരികയായിരുന്നു. ഹോസ്പുർഗ് ഇൻസ്പെക്ടർ എം.പി ആസാദിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം പറയാനാവുയെന്ന്
ഇൻസ്പെക്ടർ അറിയിച്ചു. കാസർകോട് നിന്ന് ഫോറസിക് വിദഗ്ദർ സ്ഥലത്ത് എത്തി പരിശോധന നടത്തി. ജില്ലാശുപത്രിയിലുള്ള മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം
മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ബാലകൃഷ്ണന്റെയും ഓമനയുടെയും മകനാണ്. സഹോദരി: ആശ.