കളിപ്പാട്ടത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കൊച്ചി: കളിപ്പാട്ടത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 60 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ക്വാലാലംപൂരിൽ നിന്നും ജിദ്ദയിൽ നിന്നും എത്തിയ രണ്ട് യാത്രക്കാരാണ് പിടിയിലായത്.
ജിദ്ദയിൽ നിന്നും വന്ന ഒരു യാത്രക്കാരനിൽ നിന്നും 140 ഗ്രാം വരുന്ന ഏഴര ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. ആറ് കഷ്ണങ്ങളാക്കി കളിപ്പാട്ടത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം പിടികൂടിയത്. അതേസമയം ക്വാലാലംപൂരിൽ നിന്നും വന്ന മലേഷ്യൻ സ്വദേശിയിൽ നിന്നും 999 ഗ്രാം വരുന്ന രണ്ട് ഗോൾഡ് ചെയിനുകളാണ് പിടിച്ചെടുത്തത്. രണ്ട് പേരിൽ നിന്നായി 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.