ചാലിയാറിൽ പ്ലസ് വൺ വിദ്യാർഥിനി മുങ്ങിമരിച്ചു
മലപ്പുറം: വാഴക്കാട് ചാലിയാറിൽ പ്ലസ് വൺ വിദ്യാർഥിനി മുങ്ങിമരിച്ചു. വെട്ടത്തൂർ സ്വദേശി വളച്ചട്ടിയിൽ സന ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മുട്ടിങ്ങൽ കടവിലായിരുന്നു അപകടം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സനയെ പുഴയിൽ കണ്ടെത്തി. തുടർന്ന് വാഴക്കാട് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.