കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാല അധ്യാപകന് ഡോ. പ്രസാദ് പന്ന്യനെ സസ്പെന്‍ഡ് ചെയ്തു. ഗവേഷക വിദ്യാര്‍ത്ഥി നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പ്രസാദ് പന്ന്യന്റെ ഭാഗത്ത് നിന്ന് മാനസിക പീഡനം നടക്കുന്നതായി വിദ്യാര്‍ത്ഥിനി നേരത്തെ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു.
കമ്മീഷന് നല്കിയ റിപ്പോര്ര്ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. സര്‍വകലാശാല ക്യാമ്ബസ് വിട്ട് പോകരുതെന്ന് അധ്യാപകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം കേന്ദ്ര സര്‍വകലാശാല അധികൃതരുടെ പകപോക്കല്‍ നടപടിയാണ് പുറത്തക്കലിന് പിന്നിലെന്നാണ് പ്രസാദ് പന്ന്യന്‍ പ്രതികരിക്കുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സിലര്‍ക്കും പ്രൊ വൈസ് ചാന്‍സിലര്‍ക്കും എതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതാണ് പുറത്താക്കലിന് കാരണമെന്ന് പ്രസാദ് പന്ന്യന്‍.പറയുന്നു.