ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം 17 കാരിയായ വിദ്യാർത്ഥിനി മരിച്ചു
ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം 17 കാരി മരിച്ചു. കർണാടക പുത്തൂർ നെക്കിലാടി വില്ലേജിലെ കർവേലുവിനു സമീപത്തെ വ്യവസായിയായ ദാവൂദിന്റെ മകൾ ഹഫീസ (17) ആണ് മരിച്ചത്. ഉപ്പിനങ്ങാടിയിലെ സ്വകാര്യ കോളേജിൽ രണ്ടാം പിയു സയൻസ് വിദ്യാർഥിനിയായിരുന്നു. ബുധനാഴ്ച രാത്രി വൈകുവോളം അവൾ പഠിച്ചിരുന്നതായാണ് വിവരം. എന്നാൽ വ്യാഴാഴ്ച രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ എത്തി പരിശോധിച്ചപ്പോഴാണ് മരണം സംഭവിച്ചതായി അറിയുന്നത്.