യുവാവ് വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട്: കോഴിക്കോട് മുക്കം കാരശ്ശേരിയിൽ യുവാവ് വീട്ടിലെ അടുക്കളയിൽ തൂങ്ങി
മരിച്ചു.കാരശ്ശേരി വല്ലത്തായ് പാറ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ പി.ഡി മുഹമ്മദിന്റെ മകൻ പറമ്പിൽ തൊടി റിഷാദ് (28) ആണ് ഇന്ന് പുലർച്ചെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് മുക്കം പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. തൂങ്ങി മരിക്കാനുള്ള കാരണം വ്യക്തമല്ല. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ് മോർട്ടത്തിനായി മാറ്റും.