കൊച്ചി: ആലുവ മണപ്പുറത്തെ സമാന്തര പാലനിര്‍മാണ അഴിമതി കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി. മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ പ്രോസിക്യൂഷന് അനുമതി വൈകുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. മാര്‍ച്ച് 20 ന് മുന്‍പ് റിപ്പോര്‍ട്ട് നല്കാന് പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്കി.
വി കെ ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ഹര്‍ജി പരിണിക്കവെയാണ് പൊതുമരാമത്ത് വകുപ്പിന് കോടതിയുടെ നിര്‍ദേശം. മാര്‍ച്ച് 20 ന് മുന്‍പ് റിപ്പോര്‍ട്ട് നല്കാന് പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കണം. ഇബ്രാഹിം കുഞ്ഞിനെതിരെ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്കിയ പരാതിയില്‍ പ്രോസിക്യൂഷന് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. ആലുവ ശിവരാത്രി മണപ്പുറത്തെ സമാന്തര പാലനിര്‍മാണവുമായി ബന്ധപ്പെട്ട് 4.2 കോടിയുടെ അഴിമതിനടത്തി എന്നായിരുന്നു പരാതിയിലെ ആരോപണം.