ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ഇടുക്കി: ഉപ്പുറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഉപ്പുതറ സ്വദേശി അജിത് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജെഫിന് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു അപകടം. പൊലീസും സമീപവാസികളുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ജെഫിൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.