ബന്ധിയോട് ഒളയം ഭാഗത്ത് മണൽ മാഫിയയുടെ ശല്യം രൂക്ഷം
ഉപ്പള:മംഗൽ പാടി-കുമ്പള പഞ്ചായത്ത് അതിർത്തിയിലെ ഷിറിയ, ഒളയം ഭാഗങ്ങളിൽ നിന്നും അനധികൃത മണലൂട്ട് രൂക്ഷം. രാത്രി കാലത്ത് തുടങ്ങി നേരം വെളുക്കുവോളം ടൺ കണക്കിന് മണലാണ് ഇവിടെ നിന്നും ഊറ്റി കൊണ്ടു പോകുന്നത്. ശബ്ദ മലിനീകരണവും പൊടിയും കാരണം പ്രദേശവാസികൾ ദുരിതത്തിൽ.
പോലീസിൽ പരാതിപ്പെടുമെന്ന് നാട്ടുകാർ പറഞ്ഞാൽ, പോലീസിൽ പരാതിപ്പെട്ടാൽ തങ്ങൾക്ക് ഒന്നുമില്ലെന്നും, പോലീസുകാർക്ക് ഞങ്ങൾ പണം നൽകുന്നുണ്ടെന്നുമാണ് മണൽ മാഫിയ പറയുന്നു. കുമ്പള കോസ്റ്റൽ പോലീസും കുമ്പള പോലീസും ഒരു നടപടിയും എടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ചില സ്വകാര്യ വ്യക്തികളുടെ പറമ്പിൽ വഴിഉയുണ്ടാക്കിയാണ് മണൽ എടുക്കുന്നത്.