“കാറിൽ വന്നവർക്ക് മുൻഗണന ഓട്ടോറിക്ഷയിൽ വന്നവർക്ക് അവഗണന” പാർട്ടി ഉത്തരവാദിത്തങ്ങൾ എല്ലാം രാജിവെക്കും.മമ്മു ചാലക്ക് പിന്തുണയുമായി വനിത മെമ്പർമാർ അടക്കം ആറു പേർ രംഗത്ത്.
കാസർകോട്: കാസർകോട് നഗരസഭയിൽ ലീഗിന് വീണ്ടും തലവേദന സൃഷ്ടിച്ച പുതിയ സംഭവ വികാസങ്ങൾ അരങ്ങേറുന്നു.അബ്ബാസ് ബീഗം നഗരസഭ പിതാവായി തെരഞ്ഞെടുത്തതോടുകൂടി ഒഴിവൊന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ആസിഫ് സഹീറിന് നൽകാൻ പാർട്ടി തീരുമാനിച്ചതോടെയാണ് നേരത്തെ ചെയർമാൻ പദവിയിലേക്ക് പേര് കേട്ടിരുന്ന മമ്മു ചാലയും ഇദ്ദേഹത്തെ പിന്തുണക്കുന്ന കൗൺസിലർമാരും രംഗത്ത് വന്നിരിക്കുന്നത്.
മമ്മു ചാല, മജീദ് കൊല്ലമ്പാടി, മുസ്താഖ് ചേരങ്കൈ എന്നിവർ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്ത് വരുമ്പോൾ രണ്ട് വനിതാ കൗൺസിലർമാരുടെ പിന്തുണയും ഇവർക്ക് ലഭിച്ചതായും പറയപ്പെടുന്നു.
നേരത്തെ ലീഗിലേക്ക് ഓട്ടോറിക്ഷയിൽ വന്നവർ അയത് കൊണ്ടുള്ള അവഗണന ആയിരിക്കാം ഞങ്ങളെപ്പോലുള്ള സാധാരണക്കാരെ പരിഗണിക്കാതെ കാറിൽ വരുന്ന മുന്തിയ ഇനം പ്രവർത്തകർക്ക് പാർട്ടി പരിഗണന നൽകുന്നത്.സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ ആണെങ്കിലും പരിചയ സമ്പത്തിന്റെ കാര്യത്തിൽ ആണെങ്കിലും പാർട്ടിക്കോ കൗൺസിലിനോ ഞങ്ങളെ അവഗണിക്കാൻ സാധിക്കില്ല എന്നിരിക്കെ ഇത്തരം നിലപാടിനോട് യോജിച്ച് പോകാൻ സാധിക്കില്ലെന്ന് മമ്മു ചാല പറഞ്ഞു .
നിലവിലെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗത്വത്തിൽ നിന്നും പാർട്ടി മുൻസിപ്പൽ വർക്കിംഗ് കമ്മിറ്റി അംഗത്വത്തിൽ നിന്നും രാജിവെക്കുകയാണ്. പാർട്ടിയുടെ മറ്റു എല്ലാ ഉത്തരവാദിത്ത സ്ഥാനങ്ങളിൽ നിന്നും മാറി നിൽക്കുന്നു. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്യമായ കൗൺസിലർ സ്ഥാനം നിലനിർത്തും. സാധാരണ പാർട്ടി പ്രവർത്തകനായി പ്രവർത്തിക്കും. പദവികൾ ഒക്കെ ഇനി കാറിൽ വന്ന 916 മുന്തിയനം ആളുകൾക്ക് മാത്രം നൽകട്ടെ.
അതേസമയം മമ്മൂച്ചാലേക്ക് പിന്തുണയുമായി വനിത കൗൺസിലർ ഉൾപടെ ആറോളം പേർ രംഗത്തുള്ളത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നേരം 4 മണിക്ക് ചേരുന്ന പ്രതിഷേധമുള്ള കൗൺസിൽ അംഗങ്ങളുടെ യോഗത്തിൽ ആദ്യഘട്ട പ്രതികരണങ്ങളും പ്രതിഷേധവും തീരുമാനിക്കും. ദുബായിലുള്ള സീനിയർ കൗൺസിലറായ മജീദ് കൊല്ലമ്പാടി തിരിച്ചെത്തിയാൽ ഉടൻതന്നെ തുടർ നിലപാടുകൾ കൈക്കൊള്ളുമെന്നാണ് അറിയുന്നത്. അതേസമയം മമ്മൂച്ചാ തന്നെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകണമെന്ന് അഭിപ്രായമാണ് ഭൂരിപക്ഷം കൗൺസിലർമാർക്കും. അടവു നയത്തിന്റെ പേരിൽ മമ്മുചാലയെ അവഗണിക്കുന്നത് ശരിയല്ലെന്ന് നിലപാടിലാണ് പല മുതിർന്ന പാർട്ടി നേതാക്കളും.