നെടുമ്പാശ്ശേരിയിൽ 41 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ
കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളം വഴി 41 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. ജിദ്ദയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി സിദ്ദിഖിനെയാണ് കസ്റ്റംസ് പിടികൂടിയത്. ഗുളിക രൂപത്തിലാക്കിയ 480 ഗ്രാം സ്വർണവും, 269 ഗ്രാമിന്റെ സ്വർണാഭരണങ്ങളും 20 ഗ്രാമിന്റെ സ്വർണ കട്ടിയുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.