യുവതിയുമായി വാട്സ്ആപ്പ് ചാറ്റ് ;പ്രകോപിതനായ ഭർത്താവ് യുവാവിന്റെ മൂക്ക് അടിച്ച് തകർത്തു;യുവാവ് ഉൾപ്പെടെ മൂന്ന് പേർ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ.
ചെറുപുഴ:ഭാര്യയുമായുള്ള യുവാവിന്റെ വാട്സ്ആപ്പ് ചാറ്റ് ഭർത്താവ് പിടികൂടി. ഭർത്താവും ബന്ധുക്കളും ചേർന്ന് യുവാവിനെ കൈകാര്യം ചെയ്തു. തടയാൻ ചെന്ന രണ്ടു പേർക്ക് സാരമായി പരിക്കേറ്റു. അക്രമത്തിൽ മൂക്കിന്റെ പാലം തകർന്ന യുവാവ് ഉൾപ്പെടെ മൂന്ന് പേരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി ചെറുപുഴയിലാണ് സംഭവം. പുളിങ്ങോം സ്വദേശിനിയായ യുവതിയും യുവാവും നടത്തിയ വാട്സ് അപ്പ് ചാറ്റ് കണ്ടു പിടിച്ചതോടെയാണ് ചെറുപുഴയിലെ ഭർത്താവും സംഘവും പ്രകോപിതനായി യുവാവിനെ കൈകാര്യം ചെയ്തത്. അക്രമം തടയാൻ എത്തിയ മറ്റു ചിലർക്കുമാണ് ഭർത്താവിൻറെ കോപത്തിൻറെ ചൂടറിഞ്ഞത്. പരിക്കേറ്റ യുവാവ് ഉൾപ്പെടെ മൂന്ന് പേരെയാണ് പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.