ഭാരത് അരി വിതരണത്തിലൂടെ കേന്ദ്രസർക്കാർ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം:ഭാരത് അരി വിതരണത്തിലൂടെ കേന്ദ്രസർക്കാർ വില കുറഞ്ഞ രാഷ്ട്രീയം
കളിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. തൃശൂരിൽ മാത്രം അരി വിതരണത്തിന് എത്തിച്ചതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് ഭക്ഷ്യമന്ത്രി ആരോപിച്ചു. കേരളത്തിലൊഴികെ മറ്റൊരിടത്തും ഭാരത് അരി വിതരണമില്ല. കേന്ദ്രത്തിൻ്റെ നടപടി സങ്കുചിത രാഷ്ട്രീയമാണ്. നേരിട്ടുള്ള വിതരണം ഫെഡറൽ മര്യാദകളുടെ ലംഘനമാണ്. സപ്ലൈകോയിൽ അരിയില്ലെന്ന് വരുമ്പോൾ ജനങ്ങളെ സംസ്ഥാന സർക്കാരിനെതിരെ തിരിക്കുന്ന നടപടിയാണിത്.സർക്കാരിനെതിരെ തിരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന സങ്കുചിത നടപടിയാണിത്. റിലയൻസിനെ കേരളത്തിലെ മാർക്കറ്റിൽ എത്തിക്കാനാണ് ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും തൊഴിലാളികളെ പിരിച്ചു വിടില്ല. ഒരു കടയും അടച്ചുപൂട്ടില്ല. പ്രയാസങ്ങൾ മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.