ബദിയടുക്ക പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.എ.അബൂബക്കർ അന്തരിച്ചു
കാസർകോട്: ബദിയടുക്ക പഞ്ചായത്ത് മുൻ പ്രസിഡന്റും മുസ് ലിം ലീഗ് പ്രവർത്തക സമിതി അംഗവുമായിരുന്ന സി.എ.അബൂബക്കർ(68) അന്തരിച്ചു. ബദിയടുക്ക റഹ് മാനിയ ജുമാമസ്മിദ് പ്രസിഡന്റ്, യുഡിഎഫ് ലെയ്സൻ കമ്മിറ്റി ചെയർമാൻ, പെരഡാല ജാറം കമ്മിറ്റി പ്രസിഡന്റ്,
സുന്നി മഹല്ല് ഫെഡറേഷൻ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ആയിശ. മക്കൾ: റിസ്വാന, മനാഫ്, സംസീന, ഷിഹാന, ഇർഫാന. മരുമക്കൾ: മഹ്ബൂബ, നിസാർ, അബ്ദുല്ല, ആസിഫ്, നൗഫൽ സഹോദരങ്ങൾ: മൊയ്തീൻ കുഞ്ഞി, ബീഫാത്തിമ, നഫീസ, അസ്മ, റുഖിയ, പരേതനായ സി.എ.മുഹമ്മദ്