ലീഗിന്റെ കാസർകോട് ജില്ലാ ഓഫീസ് കെട്ടിട ശിലാസ്ഥാപനം നാളെ
കാസർകോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത്
നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപന കർമ്മം നിർവഹിക്കും. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ട്രഷറർ സിടി അഹമ്മദലി ജില്ലാ ചുമതലക്കാരായ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ അബ്ദുല്ല സെക്രട്ടറി പാറക്കൽ അബ്ദുള്ള എന്നിവരും മുസ്ലീം ലീഗ് ഭാരവാഹികളും എംഎൽഎമാരും ചടങ്ങിൽ സംബന്ധിക്കും.