ബേക്കൽ ∙ ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ രണ്ടാം സീസണ് 65 ലക്ഷം രൂപയിലേറെ നഷ്ടമെന്നു സംഘാടക സമിതിയുടെ വരവുചെലവ് കണക്ക്. നഷ്ടം കുറക്കാനായി മുൻ വർഷത്തെ ഫെസ്റ്റിന്റെ നീക്കിയിരിപ്പ് തുകയായ 35 ലക്ഷം രൂപയും ഇത്തവണത്തെ ഫെസ്റ്റിവലിന്റെ വരവിൽ ഉൾപ്പെടുത്തിയാണ് ഇന്നലെ കണക്ക് അവതരിപ്പിച്ചതെന്നതിനാൽ ഇതുപ്രകാരമുള്ള ബാക്കി ബാധ്യത 36.48 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ തവണത്തെ ഫെസ്റ്റിൽ ജിഎസ്ടി അടയ്ക്കാനായി നീക്കിവച്ചതാണ് ഈ 35 ലക്ഷം രൂപ. ഇനി ജി എസ് ടി വിഭാഗം പിടിമുറുക്കിയാൽ എവിടെപ്പോയാണ് പണം സംഘടിപ്പിക്കുക എന്നുള്ളത് വലിയ പ്രതിസന്ധിയായി അവശേഷിക്കുന്നുണ്ട്. അങ്ങനെ ജിഎസ്ടി അടക്കാൻ സാധിക്കാത്ത വരികയാണെങ്കിൽ സംഘാടകസമിതിക്കെതിരെ വിഭാഗം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യും .
ഇന്നലെ ഫെസ്റ്റ് സംഘാടക സമിതി ചെയർമാൻ സി.എച്ച്.കുഞ്ഞമ്പു എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ കൺവീനറും ബിആർഡിസി എംഡിയുമായ പി.ഷിജിനാണ് ഫെസ്റ്റിന്റെ കണക്ക് അവതരിപ്പിച്ചത്. മുൻ വർഷത്തെ നീക്കിയിരിപ്പായ 35 ലക്ഷം ഉൾപ്പെടെ ആകെ 1.59 കോടി രൂപ വരവും 1.96 കോടി രൂപ ചെലവുമുള്ള കണക്കാണ് അവതരിപ്പിച്ചത്. ഇതനുസരിച്ച് നഷ്ടം 36,48,479 രൂപയാണ്.
കണക്കിലെ കളികൾ എന്താണ്?
വൻ നെസ്റ്റ് എന്ന് പറയുന്ന ബേക്കൽ ഇൻറർനാഷണൽ ബീച്ച് ഫെസ്റ്റിവരുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച വരവ് കണക്കുകളിൽ പലതും വന്നിട്ടില്ലെന്ന് പറയപ്പെടുന്നു. നാട്ടിലെ പ്രമുഖർ എന്ന് പറയപ്പെടുന്ന ആളുകളെ ആദരിച്ച വകയിൽ തന്നെ വലിയൊരു തുക സംഘാടക സമിതിയുടെ കൈകൾ എത്തിയെന്നാണ് വിലയിരുത്തുന്നത് ഇത് കണക്കിൽ എവിടെയും ഇല്ല. മറ്റൊരു പ്രമുഖ ഗ്രൂപ്പ് നൽകിയ ധനസഹായവും കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ ഇത്തരം തുകകൾ വലിയൊരു സഹായമായി പരിപാടി നടന്നുകൊണ്ടിരിക്കെ മാറിയിരുന്നു. എന്നാൽ അതൊക്കെ ഇപ്പോൾ വ്യക്തികളിൽ നിന്നും വായ്പ വാങ്ങിച്ചതായുള്ള കണക്കായാണ് രേഖപ്പെടുത്തിയിരിക്കുന്നതായിട്ടാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. പല പ്രമുഖരിൽ നിന്നും സ്വീകരിച്ച സഹായധനങ്ങൾ വ്യക്തിപരമാക്കി മാറ്റുകയും എന്നാൽ അതേസമയം തന്നെ പണം ഫെസ്റ്റിന്റെ നടത്തിപ്പിനായി വായ്പ എന്ന രീതിയിൽ നൽകുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.
സംഘാടക സമിതി അംഗങ്ങൾക്ക് നൽകാനുള്ള തുക പ്രമുഖരിൽ നിന്നും പിരിച്ചതോ ?
കലാകാരൻമാർക്കും പന്തൽ, ലെറ്റ് ആൻഡ് സൗണ്ട് കരാറുകാരനും ഉൾപ്പെടെ ഏകദേശം 28 ലക്ഷത്തോളം രൂപ നൽകാനുണ്ട്. സംഘാടക സമിതി അംഗങ്ങളിൽ പലരും 15 ലക്ഷം മുതൽ 8 ലക്ഷം വരെ സംഘാടക സമിതിക്കു വായ്പ നൽകിയിട്ടുണ്ട്. ഈ തുകയും തിരികെ നൽകണം. അതേസമയം ആരൊക്കെയാണ് സംഘാടകസമിതിക്ക് വായ്പ നൽകിയിട്ടുള്ളതൊന്നും വിവരം പുറത്തുവിടണമെന്ന് ആവശ്യം ഉയരുന്നുണ്ട്. പല പ്രമുഖരിൽ നിന്നും പരിപാടിക്കായി വാങ്ങിച്ച പണം എങ്ങനെയാണ് വായിക്കുകയായി മാറുന്നതെന്ന് ജനം ചോദിക്കുന്നു.
ഇനി പ്രതീക്ഷ സർക്കാരിൽ നിന്നുള്ള ധനസഹായം, പ്രതിസന്ധി ഓഡിറ്റിംഗ്.
ബാധ്യതയായ 36.48 ലക്ഷം രൂപ തീർക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് 15 ലക്ഷത്തോളം രൂപ ലഭിക്കുമെന്നാണു സംഘാടക സമിതിയുടെ പ്രതീക്ഷ എങ്കിലും യുഡിഎഫ് ഭരിക്കുന്ന ഒരു ഭരണസമിതികൾ മുഖം തിരിക്കും എന്നാണ് കരുതുന്നത്. ഇതിനു പുറമെ സർക്കാരിൽനിന്നും ടൂറിസം വകുപ്പിൽനിന്നും സഹായം ലഭിക്കുമെന്നു കരുതുന്നതായും അതിനായി ഫെസ്റ്റിന്റെ ഓഡിറ്റ് ചെയ്ത കൃത്യമായ കണക്കുകൾ കൈമാറാൻ നിർദേശിച്ചിട്ടുണ്ടെന്നും സംഘാടക സമിതി യോഗത്തിൽ അറിയിച്ചു. എന്നാൽ ഇത് എത്രമാത്രം വിജയിക്കും എന്ന് പറയാൻ സാധിക്കില്ല കാരണം ഓഡിറ്റിംഗ് ഉണ്ടായാൽ പല വിവരങ്ങളും പുറത്ത് വരും. അതുകൊണ്ടുതന്നെ സംഘാടകസമിതിയിലെ പല പ്രമുഖർക്കും ഓഡിറ്റിങ്ങിനോട് വലിയ താല്പര്യമില്ല.
കുടുംബശ്രീ പ്രവർത്തകർ പ്രതിഷേധത്തിൽ
700 രൂപയും 900 രൂപയും ദിവസം വേദന അടിസ്ഥാനത്തിൽ ലഭിക്കുമെന്ന് ഉറപ്പിന് മുകളിലാണ് പലരും ഫെസ്റ്റിവൽ എത്തിയത് , എന്നാൽ നിലവിൽ 500 രൂപയ്ക്ക് താഴെയാണ് പലർക്കും വേദനമായി ലഭിച്ചത്. ഇതോടെയാണ് കഴിഞ്ഞദിവസം കുടുംബശ്രീ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പാവപ്പെട്ട കുടുംബശ്രീ പ്രവർത്തകരുടെ ശമ്പളത്തിൽ കയ്യിട്ടു വാരിയത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഇതിന് സംഘാടക സമിതികൾ മറുപടി പറയണം എന്നുമാണ് ഇവരുടെ ആവശ്യം.
വരവുചെലവ് കണക്ക് ഇങ്ങനെ
∙ആകെ ചെലവ്: 1.95 കോടി
∙ആകെ വരവ്: 1.59 കോടി (ടിക്കറ്റ് വരവ് : 1.01 കോടി ടൂറിസം വകുപ്പ് സഹായം: 10 ലക്ഷം
സ്വകാര്യ ബാങ്ക്: 10 ലക്ഷം
മുൻ വർഷത്തെ നീക്കിയിരിപ്പ്: 35 ലക്ഷം
മറ്റ് വരവ്: 3 ലക്ഷം)
വരവുചെലവ് കഴിച്ച് നഷ്ടം: 36.48 ലക്ഷം