തിരുവനന്തപുരം: വീടില്ലാത്തവര്‍ക്ക് വാസസ്ഥലം നല്‍കുക, ഒപ്പം മികച്ച ജീവിത സാഹചര്യവും ഒരുക്കുക എന്ന ലക്ഷ്യത്തിനായി തുടങ്ങിയ ലൈഫ് പദ്ധതിയിലൂടെ 2 ലക്ഷം വീടുകളാണ് പൂർത്തിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തല ചായ്ക്കാൻ സ്വന്തമായി ഒരിടം സ്വപ്നം കണ്ട് ദിവസങ്ങൾ തള്ളി നീക്കിയ ലക്ഷക്കണക്കിന് കുടുംബങ്ങൾ. അവരുടെ സ്വപ്നങ്ങൾക്കൊപ്പം സർക്കാർ നിലകൊണ്ടു, ലൈഫ് പദ്ധതിക്ക് രൂപം നൽകി. ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു. ഒന്നും രണ്ടുമല്ല, രണ്ടു ലക്ഷം വീടുകൾ പൂർത്തിയായി. രണ്ടു ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഈ മാസം 29 ന് നടക്കും.
ഇപ്പോഴും പലരും വീടിനായി കാത്തിരിക്കുന്നുണ്ട്. ഇതിനായി ലൈഫിൻ്റെ മൂന്നാം ഘട്ടം ആരംഭിച്ചു കഴിഞ്ഞു. അവർക്കും ലൈഫ് നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കിടപ്പാടമില്ലാത്തവരെ ചേർത്തുനിർത്തിതല ചായ്ക്കാനൊരിടവും ജീവിത സാഹചര്യങ്ങളും ഒരുക്കുക എന്നതാണ് ഈ സർക്കാരിന്റെ വികസന നയം.