ദമ്പതിമാർ കഞ്ചാവ് ലഹരിയിൽ കാറോടിച്ച് വാഹനങ്ങളിലിടിച്ചു; ക്രെയിൻ കുറുകെ നിർത്തി പിടികൂടി പൊലീസ്
കോട്ടയം: കഞ്ചാവ് ലഹരിയിൽ അശ്രദ്ധമായി കാർ ഓടിച്ച് അപകടമുണ്ടാക്കിയ യുവാവും ഭാര്യയും കസ്റ്റഡിയിൽ. കായംകുളം സ്വദേശി അരുൺ, ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. എംസി റോഡിൽ കോട്ടയം മറിയപള്ളി മുതൽ ചിങ്ങവനം വരെയായിരുന്നു അപകടകരമായ രീതിയിൽ കാറോടിച്ചത്. നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ ക്രെയിൻ കുറുകെ നിർത്തിയാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്. അഞ്ച് ഗ്രാം കഞ്ചാവ് ഇവരുടെ കാറിൽ നിന്ന് പിടിച്ചെടുത്തു.