ഉംറക്കെത്തിയ മലയാളി വയോധിക മദീനയിൽ മരിച്ചു
റിയാദ്: ഉംറക്ക് എത്തിയ മലയാളി വയോധിക മദീനയിൽ നിര്യാതയായി. വയനാട് പിണങ്ങോട് പുഴക്കൽ പരേതനായ പള്ളിക്കണ്ടി മൂസയുടെ ഭാര്യ കദീസയാണ് (80) മരിച്ചത്. ജനുവരി 23ന് മകനും മരുമകളും ഉൾപ്പെടെയാണ് ഉംറക്ക് വന്നത്.
ഉംറ കഴിഞ്ഞ് തിരിച്ചുപോകാൻ വേണ്ടി ബസിൽ യാത്ര പുറപ്പെടാൻ തുടങ്ങവേയാണ് മരണം സംഭവിച്ചത്. മൃതദേഹം മദീനയിൽ ഖബറടക്കും. മക്കൾ. മുസ്തഫ, റംലത്ത്, പരേതനായ അബ്ദുൽ ഗഫൂർ, മൈമൂന, സാജിദ് ഫൈസി, നവാസ്. മരുമക്കൾ: സക്കീന തലപ്പുഴ, അന്ത്രു വീട്ടിക്കാമൂല, സാബിറ, മുസ്തഫ മാണ്ടാട്, ഷമീന ഈങ്ങാപുഴ, ഷഫീല പിണങ്ങോട്.