7.310 ഗ്രാം എം ഡി എം എയുമായി കാസർകോട് മൂന്ന് യുവാക്കൾ അറസ്റ്റിൽ
കാസർകോട്: കാറിൽ കടത്തിയ 7.310 ഗ്രാം എം ഡി എം എയുമായി മൂന്ന് യുവക്കൾ ഹോസൂർഗ്
പൊലീസിന്റെ പിടിയിലായി. നീലേശ്വരം, തൈക്കടപ്പുറംഐസ് പ്ലാന്റ് സമീപം താമസിക്കുന്ന കെഎസ് ഷാരോൺ(28), ചെറുവത്തൂർ കൈതക്കാട് സ്വദേശി ടിസി സിറാജ്(28), ചെറുവത്തൂർ കുഴിഞ്ഞടി സ്വദേശി പിഎസ് ഷുരൈഫ്(28 )എന്നിവരെ ഹോസൂർഗ് എസ്ഐ വിപി അഖിൽ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചക്ക് കഴിഞ്ഞ് കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് വാഹന പരിശോധനക്കിടെയാണ് ആൾട്ടോ കാറിന്റെ മുൻവശം ഡാഷ് ബോർഡിൽ നിന്നും എംഡിഎംഎ പൊലീസ് കണ്ടെടുത്തത്. ഒരു ഇലക്ട്രോണിക്സ് ത്രാസ്സും ഒരു ഗ്ലാസ്സ് ട്യൂബും 4 ഒഴിഞ്ഞ സിപ് ലോക്കും കസ്റ്റഡിലെടുത്തു. പരിശോധന സംഘത്തിൽ ഉദ്യോഗസ്ഥരായ കെടി ഹരിദാസൻ, ഷൈജു,അജയൻ എന്നിവരും ഉണ്ടായിരുന്നു.