മൂന്നുവര്‍ഷം വാറണ്ടിയുള്ള ഫ്രീസര്‍ ഒരു വര്‍ഷം തികയും മുമ്പേ കേടുവന്നു; പരാതിയുമായി എത്തിയപ്പോൾ ധിക്കാരപൂര്‍വ്വമായ പെരുമാറ്റം;കോഴിക്കോട് ഫോര്‍ ഐത്തു കിച്ചണ്‍ എക്യുപ്മെന്റ്സിനെതിരെ അരകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ് കേസുമായി കോടതിയില്‍.
കോഴിക്കോട്: റെസ്റ്റോറന്റിലേക്ക് വാങ്ങിയ മൂന്നു വര്‍ഷം വാറണ്ടിയുള്ള ഫ്രീസര്‍ ഒരു വര്‍ഷം തികയും മുമ്പേ കേടുവന്നു. സംഭവത്തില്‍ നഷ്പരിഹാരം ആവശ്യപ്പെട്ട് യുവാവ് കേസുമായി കോടതിയില്‍. കോഴിക്കോട് പന്തിരങ്കാവിലെ ഫോര്‍ ഐത്തു കിച്ചണ്‍ എക്യുപ്മെന്റ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് റെസ്റ്റോറന്റ്സ് ഉടമ സൈനുദ്ദീന്‍ തന്‍സീര്‍ പരാതി നല്‍കിയത്. ഫ്രീസര്‍ കേടായതിനെ തുടര്‍ന്ന് സര്‍വീസിനായി വാങ്ങിയ കടയില്‍ ബന്ധപ്പെട്ടപ്പോള്‍ ബ്രാന്റ് വില്‍പ്പന നിര്‍ത്തിയെന്ന് കടയുടമ പറഞ്ഞതായി പരാതിയില്‍ പറയുന്നു. കംപ്ലെയിന്റ് രജിസ്റ്റര്‍ ചെയ്യാനായി നിരവധി തവണ ബന്ധപ്പെട്ടപ്പോഴും ഫോണ്‍ എടുക്കുകയോ പ്രതികരിക്കുകയോ ചെയ്യുകയോ ചെയ്തില്ല. ഫ്രീസറില്‍ സൂക്ഷിച്ച ചിക്കനും ഫ്രോസണ്‍ പ്രൗഡക്ട് കേടുവന്നു വന്‍നഷ്ടമാണ് ഉണ്ടായതെന്ന് പരാതിക്കാരൻ പരാതിയില്‍ പറയുന്നു.
ഈസ്ഥാപനത്തെ കുറിച്ച് വ്യാപക പരാതിയാണുയരുന്നത്. കൃത്യമായി ഡെലിവറി ചെയ്യാത്തതിനാല്‍ റീഫണ്ട് ആവശ്യപ്പെട്ടത് നല്‍കാത്തതിന്റെ പേരില്‍ പന്തിരങ്കാവ് പോലീസ് സ്റ്റേഷനില്‍ പരാതിയുണ്ടായിരുന്നു.
അതെ സമയം പരാതിയുമായി എത്തിയാൽ ധിക്കാരപൂർവ്വമായ പെരുമാറ്റം ആണെന്നാണ് പരാതിക്കാരൻ പറയുന്നത്, ഇവർ വിൽക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങി എന്നുള്ളത് മഹാ അപരാധം എന്ന രീതിയിലാണ് പെരുമാറുന്നതെന്ന് പരാതിക്കാരൻ പറയുന്നു. വിൽക്കുന്ന ഉൽപ്പന്നങ്ങളും അതിനു വാറണ്ടികളും ഉറപ്പുവരുത്തേണ്ടത് ഇടനിലക്കാരായ വിൽപ്പനക്കാർ എന്നിരിക്കെ സാധനങ്ങൾ വാങ്ങിച്ചു പോയി എന്നതിൻറെ പേരിൽ ഇനി കമ്പനിയെയും കമ്പനിയുടെ ഉടമയും കൂടി കണ്ടെത്തേണ്ട ബാധ്യത ഉപഭോക്താക്കൾക്ക് ഉണ്ടാക്കുന്നത് ശരിയായ രീതിയല്ല എന്നും പരാതിക്കാരൻ പറയുന്നു.കസ്റ്റമേഴ്സിനോട് മോശമായി പെരുമാറുന്നതിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്.