കാഞ്ഞങ്ങാട്ട് സുഹറ കുഴഞ്ഞുവീണു മരിച്ചതല്ല, കഴുത്തിൽ കുരുക്ക് കുരുക്കി ഭർത്താവിനെ പറ്റിക്കാൻ നോക്കിയത് അബദ്ധമായി മാറുകയായിരുന്നു എന്ന് പ്രാഥമിക നിഗമനം.
കാഞ്ഞങ്ങാട് : മുറിയനാവിയിലെ പി.കെ. ഷുഹൈറ 26ൻ്റ് മരണത്തിൽ നിഗൂഢത.
കുളിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ അങ്ങനെയല്ലെന്നാണ് പോലീസിൽ നിന്നും ഇന്ന് പുറത്തുവരുന്ന വിവരങ്ങൾ. ഇന്നലെ വൈകീട്ട് 3 മണിക്ക് മുറിയനാവിയിലെ വീട്ടിൽ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ട യുവതിയെ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഉച്ചക്ക് 1.30 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു.
പൊതുവേ അത്യുസാഹക്കാരിയായിരുന്ന യുവതി മിലിറ്ററി കാരനായ ഭർത്താവിനുമൊത്ത് പുറത്തുപോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു.ഭക്ഷണം പാകം ചെയ്ത് ഭർത്താവിനെ കാത്തിരുന്നപ്പോൾ ഭർത്താവ് ഇന്ന് പോകുന്നില്ല വരുന്നില്ല എന്ന് തമാശ പറഞ്ഞു എന്നാണ് പറയപ്പെടുന്നത്. നിങൾ വന്നില്ലെങ്കിൽ തൂങ്ങി ചാകുമെന്നും അതിനായി കഴുത്തിൽ കുരുക്കിട്ടു വച്ചിരിക്കുകയാണെന്ന് ഭാര്യ അതേ കളി രസത്തോടെ തിരിച്ചു പറഞ്ഞു എന്നാണ് ഭർത്താവ് പറയുന്നത്. കളി കാര്യമായി പോയി എന്നാണ് പോലീസ് പ്രാഥമികമായി മനസ്സിലാക്കുന്നത്. പറയത്തക്ക വിഷയങ്ങളൊന്നും ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ഉണ്ടായിരുന്നില്ല എന്നും പറ്റിക്കാനായി ചെയ്തത് അബദ്ധമായി മാറുകയായിരുന്നു എന്നാണ് പോലീസ് പ്രാഥമികമായ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കുന്നത്. എന്നിരുന്നാലും ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നാൽ മാത്രമേ കൃത്യമായ ഒരു കാര്യം ഉറപ്പിക്കാൻ പറയാൻ സാധിക്കുകയുള്ളൂ പോലീസ് കൂട്ടിച്ചേർക്കുന്നുണ്ട്.ഹോസ്ദുർഗ് പൊലീസ് എഫ്.ഐ. ആർ റജിസ്ട്രർ അന്വേഷണം ആരംഭിച്ചു.