ഹസ്റത്ത് ബാവ ഫഖീർ വലിയുല്ലാഹി ഹള്റമി(റ)ഇച്ചിലങ്കോട് പച്ചമ്പളം മഖാം ഉറൂസ് ഫെബ്രുവരി 4 മുതൽ 18 വരെ
കുമ്പള: ഇച്ചിലങ്കോട് പച്ചമ്പളം ഹസ്റത്ത് ബാവ ഫഖീർ വലിയുല്ലാഹി ഹള്റമി മഖാം ഉറൂസ് 2024 ഫെബ്രുവരി 4 മുതൽ 18 വരെ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മക്കയിൽ നിന്നും ഹിജ്റ ആറാം നൂറ്റാണ്ടിൽ മതപ്രബോധനവുമായി വന്ന ഹസ്റത്ത് മാലിക് ദീനാറിൻ്റെ പിൻഗാമിയായി യമനിലെ ഹളർ മൗത്തിൽ നിന്നുമെത്തിയ ബാവ ഫക്കീറിൻ്റെ ഓർമയ്ക്കായാണ് രണ്ടു വർഷത്തിലൊരിക്കൽ ഉറൂസ് സംഘടിപ്പിക്കുന്നത്.
നാലിന് വൈകിട്ട് 4 മണിക്ക് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകും. തുടർന്ന് ഇച്ചിലങ്കോട് മാലിക് ദീനാർ ജുമാമസ്ജിദ് പ്രസിഡൻ്റ് അൻസാർ ഷെറൂൽ പതാക ഉയർത്തും. രാത്രി കെ.എസ് ആറ്റക്കോയ തങ്ങൾ ഉറൂസ് പരിപാടി ഉദ്ഘാടനം ചെയ്യും. മജീദ് ബാഖവി അധ്യക്ഷനാകും. കാരിഅ സഖാഫി തെന്നാല മുഖ്യപ്രഭാഷണം നടത്തും.
മുഹിയുദ്ധീൻ സഅദി, ഇർഷാദ് ഫൈസി, അൻസാർ ഷെറൂൽ, അഡ്വ.അനസ്, അബ്ദുല്ല സഖാഫി സംസാരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ നൗഷാദ് ബാഖവി ചിറയിൻകീഴ്, മുള്ളൂർക്കര മുഹമ്മദലി സഖാഫി, ഇ.പി അബൂബക്കർ അൽ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. 8 ന് വൈകിട്ട് 3 മണിക്ക് സ്വലാത്ത് മജ്ലിസിന് അബ്ദുൽ റഹിമാൻ ഷഹീർ അൽ ബുഖാരി മള്ഹർ നേതൃത്വം നൽകും.രാത്രി മഷ്ഹൂദ് സഖാഫി പ്രഭാഷണം നടത്തും.
9 ന് രാത്രി ഹനീഫ് നിസാമി മൊഗ്രാൽ, തുടർന്നുള്ള ദിവസങ്ങളിൽ പേരോട് അബ്ദുൽ റഹിമാൻ സഖാഫി പ്രഭാഷണം നടത്തും. 11 ന് രാത്രി നൂറേ അജ്മീർ മജ്ലിസിന് വലിയുദ്ധീൻ ഫൈസി വാഴക്കാട്, 12 ന് രാത്രി അബ്ദുൽ ലത്തീഫ് സഖാഫി മദനീയം നേതൃത്വം നൽകും. 13ന് രാത്രി ആഷിഖ് ദാരിമി ആലപ്പുഴ, 14 ന് ഡോ.മുഹമ്മദ് ഫാറൂഖ് നഈമി പ്രഭാഷണം നടത്തും. 15 ന് വൈകിട്ട് 3 മണിക്ക് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുങ്കൈ നേതൃത്വം നൽകും. രാത്രി 8.30 ന് കുമ്മനം നിസാമുദ്ധീൻ അസ്ഹരി,16ന് നൗഫൽ സഖാഫി കളസ പ്രഭാഷണം നടത്തും.
17ന് സമാപന സമ്മേളനം സംയുക്ത ജമാഅത്ത് ഖാസി പ്രെ.കെ. ആലിക്കുട്ടി മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിഅധ്യക്ഷനാകും.സിറാജുദ്ധീൻ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. 18 ന് രാവിലെ 9 മണിക്ക് കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. അര ലക്ഷം പേർക്ക് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
വാർത്താ സമ്മേളനത്തിൽ സ്ഥലം ഖത്തീബ് ഇർഷാദ് ഫൈസി ബെള്ളാര, ജമാ അത്ത് ജന.സൊക്രട്ടറി മഹ്മൂദ് കുട്ടി ഹാജി, വൈസ് പ്രസിഡൻ്റ് മൊയ്തു ഹാജി ഖത്തർ, ട്രഷറർ ഫാറൂഖ് പച്ചമ്പള, ഉറൂസ് കമ്മിറ്റി ജന. കൺവീനർ മൊയ്തീൻ കുഞ്ഞഹമ്മദ് ഹാജി, പ്രചരണ കമ്മിറ്റി ജന. കൺവീനർ ഹസൻ ഇച്ചിലങ്കോട് സംബന്ധിച്ചു.