മുൻ നഗരസഭാ ചെയർമാൻ അഡ്വക്കേറ്റ് മുനീറിനെ മുസ്ലിംലീഗിന്റെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി; വിശദീകരണം തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കും.
കാസർകോട്: കാസർകോട് നഗരസഭ മുൻ ചെയർമാനായിരുന്ന അഡ്വക്കേറ്റ് മുനീറിനെ പാർട്ടിയുടെയും പോഷക സംഘടനകളുടെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയതായി ജില്ലാ കമ്മിറ്റി അറിയിച്ചു.
മുൻധാരണയുടെ അടിസ്ഥാനത്തിൽ കാസർകോട് നഗരസഭ ചെയർമാൻ പദവി വെച്ചു മാറുന്നതിന് വിമുഖത കാണിക്കുകയും പാർട്ടി തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും കൗൺസിലർ സ്ഥാനം രാജിവെക്കുകയും ചെയ്തത് ധിക്കാരപൂര്‍വ്വമായ നടപടിയായിട്ടാണ് ജില്ലാ കമ്മിറ്റി മനസ്സിലാക്കുന്നത്.
ഇതോടെയാണ് പ്രാഥമിക നടപടി എന്ന നിലയിൽ മുസ്ലിംലീഗിന്റെ എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും പോഷക സംഘടനകളുടെ നേതൃത്വത്തിൽനിന്നും മുനീറിനെ മാറ്റിനിർത്താനും പുറത്താക്കാനും തീരുമാനിച്ചത്. അഡ്വക്കേറ്റ് മുനീർ നൽകുന്ന വിശദീകരണം തൃപ്തികരം അല്ലെങ്കിൽ കടുത്ത നടപടി തന്നെ സ്വീകരിക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.