നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു
നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു.വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. സെർവിക്കൽ കാൻസർ ബാധയാണ് മരണകാരണം.പൂനത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കിട്ട ഒരു പോസ്റ്റിലാണ് മരണവാർത്ത ആദ്യം വെളിപ്പെടുത്തിയത്.
ഇന്നത്തെ പ്രഭാതം ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. സെർവിക്കൽ ക്യാൻസർ ബാധിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട പൂനത്തെ ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ ദുഃഖമുണ്ട്,”പോസ്റ്റിൽ കുറിച്ചു.
2013 മുതൽ സിനിമയിൽ സജീവമായിരുന്ന പൂനം ഏറ്റവും അവസാനം അഭിനയിച്ചത് ദ ജേർണി ഒഫ് കർമ എന്ന ചിത്രത്തിലാണ്. 2022-ൽ ലോക്ക് അപ്പ് എന്ന ടീവി ഷോയിലും എത്തിയിരുന്നു.
നിരവധി വിവാദങ്ങളിലും പൂനം ശ്രദ്ധാ കേന്ദ്രമായി മാറിയിട്ടുണ്ട്. 2011-ൽ ഇന്ത്യൻ ടീം ലോകകപ്പ് സ്വന്തമാക്കിയാൽ താൻ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് ഇവർ പ്രഖ്യാപിച്ചിരുന്നു, ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പല സൈഡുകളിൽ നിന്നും ഉയർന്ന എതിർപ്പിനെത്തുടർന്ന് ഇതിൽ നിന്നും പിന്മാറി.
മോഡലിംഗിലാണ് പൂനം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഹിന്ദി, തെലുഗ്, കന്നട ഭാഷകളിൽ വിവിധ വേഷങ്ങളിൽ പൂനം പാണ്ഡെ അഭിനിയിച്ചിട്ടുണ്ട്. ഇറോട്ടിക് സീനുകളാണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. പൂനം പാണ്ഡെ ഫാൻ പേജിലൂടെ പൂർണ നഗ്നയായി നിരവധി തവണ രംഗത്ത് വന്നിരുന്നു . ഇതുമായി ബന്ധപെട്ട് നിരവധി കേസുകളും ഇവർക്കെതിരെ ചാർജ് ച്യ്തിരുന്നു . കാൺപൂരിലാണ് പൂനത്തിൻറെ ജനനം മോഡലിംഗ് വഴിയാണ് പൂനം പാണ്ഡെ സിനിമയിലേക്ക് പ്രവേശിക്കുന്നത്.