അവസാനം നിമിഷം വീണ്ടും അഴിച്ചുപണി;നെട്ടോട്ടമോടി പോലീസുകാർ, ബാബു പെരിങ്ങോത്തിനെ വെട്ടി;കാസർകോട്ട് ഹരിപ്രസാദ് ഡി.വൈ.എസ്.പി
കാസർകോട്: പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സമയ പരിധി കഴിയാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ നേരത്തെ പുറത്തിറക്കിയ പട്ടികയിൽ വൻ മാറ്റം. കാസർകോട് ഡി.വൈ.എസ്.പിയായി നേരത്തെ സ്ഥലം മാറ്റിയ കണ്ണൂർ വിജിലൻസിലെ ബാബു പെരിങ്ങേത്തിനെ ക്രൈംബ്രാഞ്ചിലേക്ക് തട്ടി. പകരം ആർ ഹരിപ്രസാദിനെ കാസർകോട് ഡി.വൈ.എസ്.പിയായി നിയമിച്ചു. വടകര നടുവണ്ണൂർ സ്വദേശിയാണ്. കാസർകോട് ടൗൺ പൊലീസ് ഇൻസ്പെക്ടറായി നിയോഗിച്ചിരുന്ന സന്തോഷ് കുമാറിനെയും രണ്ടാം പട്ടികയിൽ വെട്ടി നിരത്തി. സന്തോഷിനെ പേരാവൂരിലേക്ക് മാറ്റി. പകരം നേരത്തെ മേൽപ്പറമ്പ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്ന ഷാജി പട്ടേരിയെ കാസർകോട്ട് നിയമിച്ചു. മേൽപ്പറമ്പിലേക്ക് അരുൺ മോഹനെ നിയമിച്ചു. ആദ്യ പട്ടികയിൽ കാസർകോട് വിജിലൻസിലേക്ക് മാറ്റിയ ടി. ഉത്തംദാസിനെ വയനാട് വൈത്തിരിയിലേക്ക് മാറ്റി. പകരം പി. നാരായണനെ വിജിലൻസിൽ നിയമിച്ചു. ആദൂരിൽ പി. നളിനാക്ഷനും കുമ്പളയിൽ വിജയ്യും ഇൻസ്പെക്ടർമാരായി ചാർജെടുത്തു. ബേഡകത്ത് സജേഷും ചാർജെടുത്തു.