പാചകവാതക വില വർദ്ധിപ്പിച്ചു, വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 15 രൂപ; ഹോട്ടൽ ഭക്ഷണം തൊട്ടാൽ കൈ പൊള്ളും
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ച് എണ്ണക്കമ്പനികൾ. 19 കിലോ വരുന്ന സിലിണ്ടറിന് 15 രൂപയാണ് വില വർദ്ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വിലവർദ്ധനവിന് ശേഷം ഡൽഹിയിൽ 19 കിലോഗ്രാം ഭാരമുള്ള എൽപിജി സിലിണ്ടറിന്റെ ചില്ലറ വിൽപ്പന വില 1,769.50 രൂപയാകും. അതേസമയം, ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന സിലിണ്ടറിന് വില വർദ്ധന വരുത്തിയിട്ടില്ല.