കൊച്ചി: സ്വകാര്യ മാനേജ്മെന്റുകൾ നിയന്ത്രിക്കുന്ന തട്ടിക്കൂട്ട് സി.ബി എസ് സി.സ്കൂളുകളി ൽ നടമാടുന്ന കൊടിയ വിദ്യാർത്ഥി ചൂഷണങ്ങളുടെ പരമ്പര തുടരുന്നതിനിടയിൽ വിദ്യാർഥികൾക്ക് പത്താം ക്ളാസ് പരീക്ഷ പോലും വിലക്കപെടുന്നു.സംസ്ഥാനത്തുടനീളം ഇത്തരം പരാതികൾ വ്യാപകമാകുകയാണ്. ഇതിനെതിരെ ബന്ധപ്പെട്ട അധികൃതർ സ്കൂൾ മുതലാളിമാരുമായി ഒത്തുകളി തുടരുന്നുവെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. കാസർകോട് ജില്ലയിലടക്കം ഇത്തരം നിരവധി പരാതികൾ പരിഹരിക്കപ്പെടാതെ തുടരുകയാണ്.സി.ബി.എസ.സി.യുയുടെ നിഷ്കർഷ നിരന്തരം ലംഘിച്ചാണ് ചിലർ സ്കൂളുകൾ നടത്തി വിദ്യാർത്ഥികളിൽ നിന്ന് വൻതുക ഊറ്റുന്നത് .ഇതിനെതിരെ വിദ്യാർത്ഥി സംഘടനകളും പ്രതികരിക്കുന്നില്ല.
അതിനിടെ കൊച്ചിയിലെ തോപ്പുംപടിയിലെ അരൂജ ലിറ്റില്‍ സ്റ്റാര്‍സ് സി.ബി.എസ്.സി സ്കൂളിന് മുന്നില്‍ പ്രതിഷേധം. വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. മാനേജ്മെന്റ് വീഴ്ചയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാത്തതിന് കാരണമെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. 29 വിദ്യാര്‍ത്ഥികള്‍ക്കാണ് പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാഞ്ഞത്. സ്കൂളിന് അംഗീകാരമില്ലെന്നത് മറച്ചുവെച്ചുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
ബുധനാഴ്ച ഹാള്‍ടിക്കറ്റ് തരാന്‍ വിളിച്ചു വരുത്തിയാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന കാര്യം രക്ഷിതാക്കളോട് അറിയിക്കുന്നത്. മറ്റു സ്കൂളുമായി ചേര്‍ന്ന് പരീക്ഷയെഴുതാന്‍ കഴിയാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ വന്നതെന്നും ആരോപണമുയരുന്നുണ്ട്.