തീയ്യറ്റർ ഉടമ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് കോറണേഷൻ. മുക്കം അഭിലാഷ്, റോസ് തിയറ്ററുകളുടെ ഉടമ അപകടത്തിൽ മരിച്ചു. കിഴുക്കാരകാട്ട് കെ.ഒ. ജോസഫ് (അഭിലാഷ് കുഞ്ഞൂഞ്ഞ്- 74) ആണ് മരിച്ചത്.എറണാകുളത്ത് നിന്ന് മടങ്ങിവരവേ തൃശ്ശൂരിലെ ഒരു തിയറ്റർ കെട്ടിടം കെ.ഒ. ജോസഫ് സന്ദർശിച്ചിരുന്നു. തിയറ്റർ സന്ദർശിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് അപകടം സംഭവിച്ചെന്നാണ് പ്രാഥമിക വിവരം.
തലയടിച്ചു വീണ ജോസഫിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം കൂടി സംഭവിക്കുകയായിരുന്നു. മൃതദേഹം ഉച്ചക്ക് ശേഷം മുക്കത്ത് എത്തിക്കും.