ഡല്‍ഹി: ബി എസ് എന്‍ എല്‍ ജീവനക്കാര്‍ ഇന്ന് ദേശവ്യാപകമായി നിരാഹാര സമരം നടത്തും ബി.എസ്.എന്‍.എലിനെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 69,000 കോടിയുടെ പാക്കേജ് വൈകുന്നതില്പ്രതിഷേധിച്ചാണ് നിരാഹാര സമരം.
കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് രാജ്യവ്യാപക സമരമെന്ന് ജീവനക്കാരുടെ സംഘടനയായ ഓള് യൂണിയന്‍സ് ആന്‍ഡ് അസോസിയേഷന്‍സ് ഓഫ് ബി.എസ്.എന്‍.എല്‍. (എ.യു.എ.ബി.) പ്രസ്താവനയില്‍ പറഞ്ഞു.
ബി.എസ്.എന്‍.എലിന്റെയും സഹസ്ഥാപനമായ എം.ടി.എന്‍.എലിന്റെയും പുനരുജ്ജീവനത്തിന് 69,000 കോടി രൂപയുടെ പാക്കേജിനാണ് കഴിഞ്ഞകൊല്ലം മന്ത്രിസഭ അംഗീകാരം നല്‍കിയത്. 4ജി സ്പെക്രട്രം അനുവദിക്കല്‍, എംടിഎന്‍എല്ലുമായുള്ള ലയനം, ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി എന്നിവയും പാക്കേജില്‍ ഉള്‍പ്പെട്ടതാണ്.
ബിഎസ്എന്‍എല്ലിന്റെ പുനരുജ്ജീവന പാക്കേജിന് അംഗീകാരം നല്കുന്നതില് ഈ കാലതാമസം കേന്ദ്ര മന്ത്രിസഭയുടെ മനോഭാവത്തിന് വിരുദ്ധമാണ്എന്നും . രവി ശങ്കര്‍ പ്രസാദിന്റെ പ്രസ്താവന വളരെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു എന്നാല്‍ ഒന്നും സംഭവിച്ചില്ല എ യു എ ബി പറഞ്ഞു.