കാസർകോട് നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ്: അബ്ബാസ് ബീഗം മുസ്ലിം ലീഗ് സ്ഥാനാർഥി
കാസർകോട്: ഫെബ്രുവരി ഒന്നിന് നടക്കുന്ന കാസർകോട് നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് അംഗമായ അബ്ബാസ് ബീഗത്തെ സ്ഥാനാർഥിയായി തീരുമാനിച്ചതായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് അറിയിച്ചു. നിലവിൽ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനാണ് അബ്ബാസ് ബീഗം. ചെയർമാനായിരുന്ന മുസ്ലിം ലീഗിലെ വി.എം.മുനീർ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.