കാസർകോട്: കാസർകോട് നഗരത്തിൽ പഴയ ബസ്റ്റാൻഡ് സമീപത്തായി 22 സെൻറ് മിച്ചഭൂമി വ്യാജരേഖ നിർമ്മിച്ചു കയ്യേറിയതായി ആരോപണം.നഗരത്തിന്റെ ഹൃദയഭാഗത്ത് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 22 സെൻറ് സ്ഥലം മിച്ച ഭൂമിയാണ് കയ്യേറിയിരിക്കുന്നത്.വർഷങ്ങൾക്കു മുമ്പ് രോഹിണി എന്ന സ്ത്രീയിൽ നിന്നും 32 സെൻറ് സ്ഥലം 32 ലക്ഷം രൂപയ്ക്ക് വാങ്ങിച്ചതായാണ് ഉടമ പറയുന്നത്. എന്നാൽ സർക്കാർ രേഖകളിൽ പ്രസ്തുത വസ്തുവിലേ 22 സെൻറ് സ്ഥലം മിച്ച ഭൂമി ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 10 സെൻറ് സ്ഥലത്തിന് മാത്രമാണ് ഔദ്യോഗികമായി രേഖകൾ ഉള്ളത്. നാളെ ഇതുവരെ ഇതുമായി ബന്ധപ്പെട്ട് ഒരു നികുതിയും വില്ലേജ് ഓഫീസ് സ്വീകരിച്ചിട്ടില്ല.
സി എം കദീജ എന്ന സ്ത്രീയുടെ പേരിലാണ് വ്യാജരേഖ നിർമ്മിച്ച ആധാരം രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.കെ പി ദാമോദരന്റെ എന്നയാളുടെ ഭാര്യ എം രോഹിണിയാണ് സ്ഥലം വിൽപ്പന നടത്തിയിരിക്കുന്നത്.2012 11 മാസംപത്തൊമ്പതാം തീയതിയാണ് ഇതുമായി ബന്ധപ്പെട്ട രജിസ്ട്രാർ നടപടികൾ നടന്നത്. രജിസ്ട്രേഷൻ നടപടികൾക്കായി 1.5 ലക്ഷം രൂപ നൽകിയിട്ടുണ്ട്.
എന്നാൽ പ്രോപ്പർട്ടി നികുതി ഇനത്തിൽ കാസർകോട് നഗരസഭ നികുതി സ്വീകരിച്ചിട്ടുണ്ട്, എന്നാൽ 10 സെന്റിന് മാത്രമാണ് നഗരസഭ നികുതി സ്വീകരിച്ചതെന്ന് പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നപ്പോൾ മുൻ നഗരസഭാ ചെയർമാൻ മുനീർ വില്ലേജ് ഓഫീസിലേക്ക് ഭൂമിയുടെ തൽസ്ഥിതി അറിയാൻ വേണ്ടി കത്തെഴുതിയിരുന്നു.മിച്ചഭൂമി ആണെന്നുള്ള മറുപടിയാണ് വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ചത്. 2012 ൽ അന്നത്തെ നഗരസഭ ചെയർമാൻ ആയിരുന്ന അബ്ദുല്ലയാണ് ഈ ഇടപാട് നടത്തിയത് എന്നാണ് ആക്ഷേപം ഉയരുന്നുണ്ട്.
10 സെന്റിന് മാത്രം ഔദ്യോഗിക രേഖ ഉണ്ടെന്നിരിക്കെ എങ്ങനെയാണ് 32 സെൻറ് ആധാരമായതെന്ന് അന്നത്തെ രജിസ്റ്റർ ഉത്തരം പറയേണ്ടിവരും . വ്യാജരേഖ നിർമ്മിച്ച ആധാരം കരസ്ഥമാക്കിയ സി എം കദീജ എന്ന സ്ത്രീ എതിരെയും ഇതിന് കൂട്ടുനിന്ന അന്നത്തെ രജിസ്ട്രാർക്കെതിരെയും നടപടി ആവശ്യപ്പെട്ടുകൊണ്ട് റവന്യൂ വകുപ്പിന് സാമൂഹിക പ്രവർത്തകൻ പരാതി നൽകിയിട്ടുണ്ട്. മാത്രമല്ല വ്യാജരേഖ ചമ്മച്ചിട്ടുണ്ടെങ്കിൽ അത് കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് പോലീസിനും പരാതിനൽകുമെന്നും ഇദ്ദേഹം അറിയിച്ചു. നഗരത്തിലെ കണ്ണായ ഭൂമി തട്ടിപ്പിലൂടെ കരസ്ഥമാക്കാൻ ശ്രമിച്ചതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുകയാണ്.
ഉന്നതരുടെ ഒത്താശയുടെ കാസർഗോഡ് മിച്ചഭൂമി കയ്യേറി ഇതുമായി ബന്ധപ്പെട്ട വിശദമായ വാർത്ത വിഎൻസിയുടെ യൂട്യൂബ് ചാനൽ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്. വാർത്ത ആദ്യം കാണുക യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്